യുഎഇയിലുടനീളമുള്ള ഇന്നത്തെ കാലാവസ്ഥ കൂടുതൽ തണുത്തതും ചില സമയങ്ങളിൽ അസ്ഥിരവുമായിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
തീരദേശ, വടക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശവും രാവിലെ നേരിയ മഴയ്ക്കും സാധ്യതയുമുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ കുറവുണ്ടാകും.അതേസമയം രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കുന്നതിനും ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്. പകൽ സമയത്ത് കടലിൽ നേരിയതോ മിതമായതോ ആയ കാറ്റ് തുടരും.






