ഷാർജ തീരത്ത് കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Kannur native found dead on Sharjah coast

ഷാർജ തീരത്ത് കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റ്യാട്ടൂർ സ്വയാശി ഷാബു പഴയക്കലി (43) നെയാണ് ഷാർജയിലെ ജൂബൈൽ ബീച്ചിൽ മുങ്ങി മരിച്ചനിലയിൽ കണ്ടത്തിയത്

മൂന്നുവർഷത്തിലേറെയായി അജ്‌മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുകയായിരുന്നു.സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് അജ്മാനിലെ ക്യാമ്പിൽ നിന്നു കമ്പനിയുടെ വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്‌ച ഇറങ്ങിയതാണ്. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈൽ ഫോൺ മ്യൂട്ട് ചെയ്‌ത് മുറിയിൽത്തന്നെ വെച്ചിരിക്കുകയായിരുന്നു. ഒരാഴ്‌ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ഇദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു.

ഷാർജ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞത്. ഇദ്ദേഹം മുമ്പ് കുവൈത്തിലും ജോലിചെയ്തിരുന്നു. 10 വർഷത്തോളമായി പ്രവാസിയാണ്.

പരേതനായ മാധവൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ മകൾ ഇവാനിയ സഹോദരങ്ങൾ: സഹോദരങ്ങൾ: സജിത്കുമാർ (കുറ്റ്യാട്ടൂർ സർവിസ് സഹകരണ ബാങ്ക്), ബാബു, , ഇന്ദിര, നിഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!