സാമ്പത്തിക വളർച്ചയിലും ഉദാരമനസ്കതയിലും മികവ് പുലർത്തികൊണ്ട് സോഫ്റ്റ് പവർ സൂചികയിൽ ആഗോളതലത്തിൽ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഇടം നേടിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
സോഫ്റ്റ് പവർ സൂചികയിൽ യുഎഇ ആഗോളതലത്തിൽ പത്താം സ്ഥാനത്തും, ഉദാരമനസ്കതയിൽ രണ്ടാം സ്ഥാനത്തും, സാമ്പത്തിക വളർച്ചാ അവസരങ്ങളിൽ മൂന്നാം സ്ഥാനത്തും, ആഗോള നയതന്ത്ര വൃത്തങ്ങളിലെ സ്വാധീനത്തിൽ എട്ടാം സ്ഥാനത്തുമാണ്.
193 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള സോഫ്റ്റ് പവർ റിപ്പോർട്ടുകളിൽ ഒന്നിൽ വെളിപ്പെടുത്തിയ ഫലങ്ങൾ, ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അനാച്ഛാദനം ചെയ്തത്.






