ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രീമിയം വിമാന സർവീസ് നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ.
2026 മാർച്ച് 28 വരെ മാത്രമായിരിക്കും ഈ റൂട്ടിൽ എയർ ഇന്ത്യ സർവീസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു.മാർച്ച് 29 മുതൽ എയർ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസാണ് ഇതോടെ നിർത്തലാക്കപ്പെടുന്നത്. കൊച്ചിക്ക് പുറമെ ദുബായിൽനിന്ന് ഹൈദരാബാദിലേക്കുള്ള സർവീസും എയർ ഇന്ത്യ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.




