ഷാർജയിൽ ഇന്നലെ ജനുവരി 20 ന് വൈകുന്നേരം ഒരു ടാക്സി ഒരു റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിൽ ഇടിച്ചുകയറി അപകടമുണ്ടായതായി അധികൃതർ അറിയിച്ചു. ഷാർജ എമിറേറ്റിലെ അൽ നബ്ബ പ്രദേശത്തുള്ള പാകിസ്ഥാൻ റെസ്റ്റോറന്റ് ആയ ബുന്ദൂ ഖാൻ റെസ്റ്റോറന്റിന്റെ ഗ്ലാസ് വാതിലുകളിൽ ഒന്നിലേക്കാണ് ഒരു ടാക്സി ഇടിച്ചുകയറിയത്.
ടാക്സി ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ഇടിയിൽ ഗ്ലാസ് വാതിൽ തകരുകയും കാറിന്റെ മുൻവശത്ത് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാത്രി 8.30 ഓടെ റെസ്റ്റോറന്റിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗുകൾ ഉടൻ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
“ഭാഗ്യവശാൽ, റെസ്റ്റോറന്റിന്റെ വാതിലിനടുത്ത് ആരും ഉണ്ടായിരുന്നില്ല, എല്ലാവരും സുരക്ഷിതരായിരുന്നു. സംഭവത്തിൽ റെസ്റ്റോറന്റിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റെസ്റ്റോറന്റ് മാനേജർ പറഞ്ഞു.






