അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന് വർഷങ്ങളായി ഗുരുതരമായ തകരാറുണ്ടെന്ന കണ്ടെത്തലുമായി .എസിലെ ഫെഡറേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി(FAS)എന്ന സംഘടന.
ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ തകരാറുകൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ട് അമേരിക്കൻ സെനറ്റിന് കൈമാറി സാങ്കേതിക തകരാറുകൾ മറച്ചുവെച്ചാണ് വിമാനം സർവീസ് നടത്തിയതെന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം
ഗുരുതരമായ വെളിപ്പെടുത്തലാണ് ഫെഡറേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇന്ത്യയിൽ എത്തിയ ആദ്യ ദിവസം മുതൽ തന്നെ സാങ്കേതിക പ്രശ്ങ്ങൾ തുടങ്ങി 2022-ൽ വിമാനത്തിലെ ഇലക്ട്രിക് പാനലിൽ വലിയ തീപിടിത്തം ഉണ്ടായി. ഇതിന്റെ ചിത്രങ്ങൾ സഹിതം റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്ന് പല പ്രധാന ഭാഗങ്ങളും വീണ്ടും മാറ്റി സ്ഥാപിച്ചു. അതേ വർഷം ഏപ്രിലിൽ ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് വിമാനത്തിൻ്റെ സർവീസ് നിർത്തിവെച്ചു. 11 വർഷക്കാലത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറുകളെക്കുറിച്ചെല്ലാം ബോയിങ്ങിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ വിമർശിക്കുന്നത്.
കഴിഞ്ഞവർഷം 2025 ൽ ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.





