നവീകരണ പ്രവർത്തനങ്ങൾക്കായി ഷാർജയിൽ രണ്ട് പാർക്കുകൾ താൽക്കാലികമായി അടച്ചിടുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു.
ഇതനുസരിച്ച് അൽ നൗഫ് 1 പാർക്ക് ഫെബ്രുവരി 2 വരെ അടച്ചിടും. അൽ സെയൂ ഫാമിലി പാർക്ക് ജനുവരി 27 നും ജനുവരി 30 നും ഇടയിൽ അടച്ചിടും.
നവീകരണത്തിന് ശേഷം കുടുംബങ്ങൾക്കായി കൂടുതൽ വിനോദ സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു






