2025 ൽ 1.94 കോടി യാത്രക്കാർ : യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ വിമാനത്താവളം

Sharjah Airport sets new record for passenger traffic19.4 million passengers in 2025

യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഷാർജ വിമാനത്താവളം. കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്‌തത് 1.94 കോടി യാത്രക്കാരാണ്.

2023, 24 വർഷങ്ങളെ അപേക്ഷിച്ച് 13.9% ശതമാനമാണ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024ൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്‌ത് 1.71 യാത്രക്കാരായിരുന്നു. 2023ൽ ഇത് 1.53 കോടി ആണ്. വ്യോമ ഗതാഗത രംഗത്തും ചരക്ക് നീക്ക രംഗത്തും ലോകത്തെ പ്രധാന ലക്ഷ്യകേന്ദ്രമെന്ന ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് യാത്രക്കാരുടെ വർധിച്ചുവരുന്ന കണ ക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി നടന്നത് 1,16,557 വിമാന യാത്രകളാണ്. 2024ൽ ഇന്ന് 1,07,760 ആയിരുന്നു. 2023ൽ 98,433 വിമാനയാത്രകളാണ് നടത്തിയത്. ഈ രംഗത്ത് 8.3 ശതമാനത്തിൻ്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!