ഷാർജ: ഖോർഫക്കാൻ തിയറ്റർ കാർണിവൽ പരേഡ് സുഗമമാക്കാൻ നാളെ ജനുവരി 23 ശനിയാഴ്ച ഖോർ ഫക്കൻ സിറ്റിയുടെ പ്രവേശന കവാടത്തിലെ റിംഗ് റോഡ് ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
90 മിനിറ്റ് അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും ബദൽ വഴികൾ ഉപയോഗിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.






