ദുബായ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ( ജിഡിആർഎഫ്എ ) നേതൃത്വത്തിൽ തൊഴിലാളികളുടെ ആരോഗ്യത്തിനായി ലേബർ റൺ 2026 സംഘടിപ്പിക്കുന്നു. നാളെ ജനുവരി 25 ഞായറാഴ്ച ഖുറാനിക് പാർക്കിൽ പരിപാടി ആരംഭിക്കും. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും.
ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെയുള്ള ഈ പരിപാടി ഖുറാനിക് പാർക്കിൽ രാവിലെ 7:30ന് ആണ് ആരംഭിക്കുക.
“Together, We Run to Support Workforce Health” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും. പുരുഷന്മാർക്കായി ആറ് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളും സ്ത്രീകൾക്കായി മൂന്ന് കിലോമീറ്റർ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.





