ഇറാൻ-യുഎസ് സംഘർഷ സാധ്യത ഭീതിയിൽ ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റേൺ നഗരങ്ങളിലേക്കുള്ള വിവിധ വിമാനസർവീസുകൾ റദ്ദാക്കി.
ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് എന്നിവ ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ഇസ്രയേൽ, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്.എയർ ഫ്രാൻസ് ദുബായിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തുമെന്ന് അറിയിച്ചു. ഡച്ച് എയർലൈനായ കെഎൽഎം ഇറാനും ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു.
എയർ ഫ്രാൻസ് ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുമുള്ള സർവീസുകൾറദ്ദാക്കി. ലുഫ്തൻസ ഇസ്രയേലിലേക്ക് പകൽ സമയ പ്രവർത്തനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. ഫ്രാൻസിന്റെ ദേശീയ കാരിയറായ എയർ ഫ്രാൻസ് ദുബായിലേക്കുള്ള അതിന്റെ സേവനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. കെഎൽഎം ടെൽ അവീവ്, ദുബായ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു.
ഇറാഖ്, ഇറാൻ, ഇസ്രായേൽ, ഗൾഫിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നുംവ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.





