ദുബായ് മെട്രോയുടെ റെഡ് ലൈനിൽ ഇന്ന് ഞായറാഴ്ച രാവിലെ ചെറിയൊരു തടസ്സം നേരിട്ടതിനെത്തുടർന്ന് തടസ്സം പരിഹരിച്ചതായും സർവീസ് സാധാരണ നിലയിലായതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി യാത്രക്കാരെ അറിയിച്ചു.
അൽ ഗർഹൂദ്, യൂണിയൻ സ്റ്റേഷനുകൾക്കിടയിലുള്ള സർവീസിനെയാണ് “സാങ്കേതിക പ്രശ്നം” ബാധിച്ചത്. ഈ സ്റ്റേഷനുകളിൽ ബദൽ ബസ് സർവീസ് ഏർപ്പെടുത്തിയതായും ആർടിഎ അറിയിച്ചു.




