ദുബായിലെ ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ശക്തമാക്കാൻ കൂടുതൽ ai സ്മാർട്ട്​ ക്യാമറകൾ സ്ഥാപിക്കുന്നു

More AI smart cameras to be installed on Dubai beaches to enhance safety

ദുബായിലെ ബീച്ചുകളിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ശക്തമാക്കാനും അടിയന്തര ഘട്ടങ്ങളിൽ പ്രതികരണം വേഗത്തിലാക്കാനും ലക്ഷ്യമിട്ട് കൂടുതൽ സ്‌മാർട്ട് കാമറകൾ സ്ഥാപിക്കുന്നു. നിർമ്മിത ബുദ്ധി (ai )യിൽ പ്രവർത്തിക്കുന്ന ഡാറ്റ വിശകലന പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുള്ള നൂതന സെൻസറുകളോട് കൂടിയ സ്‌മാർട്ട് കാമറകളാണ് സ്ഥാപിക്കുക.

കടലിൽ നീന്തുന്നവരെ നിരീക്ഷിക്കാനും സന്ദർശകരിൽ നിന്നുണ്ടാകുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങൾ കണ്ടെത്താനും അപകടസൂചനകൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനും കഴിയുന്ന രീതിയിലാണ് കാമറകളുടെ രൂപകൽപന. അസാധാരണമായ സംഭവങ്ങളോ അപകട സാധ്യതകളോ കണ്ടെത്തിയാൽ യഥാസമയം ബീച്ചിൻ്റെയും കടലിൻ്റെയും അവസ്ഥകൾ വിശകലനം ചെയ്‌ത്‌ ലൈഫ് ഗാർഡുകൾക്കും സൂപ്പർവൈസർമാർക്കും കാമറകൾ മുന്നറിയിപ്പ് നൽകും.

ഇങ്ങനെ യഥാസമയം ലഭിക്കുന്ന മുന്നറിയിപ്പുകളിലൂടെ ലൈഫ് ഗാർഡുകൾക്കും സൂപ്പർവൈസർമാർക്കും നീന്തൽ മേഖലകളിലെ അസാധാരണമായ തിരക്കുകൾ തിരിച്ചറിയാനും അപകടസാധ്യത കൂടുതലുള്ള മേഖലകൾ പ്രത്യേകം ശ്രദ്ധിക്കാനും കഴിയും. അതോടൊപ്പം കാലാലവസ്ഥ മാറ്റങ്ങളും കടലിൻ്റെ അവസ്ഥകളും തുടർച്ചയായി നിരീക്ഷിക്കാനും ലൈഫ് ഗാർഡുകൾക്ക് സ്മാർട്ട് സംവിധാനം പ്രയോജനം ചെയ്യും. ബീച്ചുകളിലെ ഓരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ഇങ്ങനെ യഥാസമയം ലഭിക്കുന്ന മുന്നറിയിപ്പുകളിലൂടെ ലൈഫ് ഗാർഡുകൾക്കും സൂപ്പർവൈസർമാർക്കും നീന്തൽ മേഖലകളിലെ അസാധാരണമായ തിരക്കുകൾ തിരിച്ചറിയാനും അപകടസാധ്യത കൂടുതലുള്ള മേഖലകൾ പ്രത്യേകം ശ്രദ്ധിക്കാനും കഴിയും.

അതോടൊപ്പം കാലാലവസ്ഥ മാറ്റങ്ങളും കടലിൻ്റെ അവസ്ഥകളും തുടർച്ചയായി നിരീക്ഷിക്കാനും ലൈഫ് ഗാർഡുകൾക്ക് സ്മാർട്ട് സംവിധാനം പ്രയോജനം ചെയ്യും. ബീച്ചുകളിലെ ഓരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ബോധവത്കരണ ഉപകരണങ്ങളുമായി പുതിയ സംവിധാനത്തെ ബന്ധിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!