അമേരിക്കയിൽ ശക്തമായ ശൈത്യ കൊടുങ്കാറ്റിനെ തുടർന്ന് യുഎസ് – യുഎഇ, ഖത്തർ സെക്ടറിലെ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയതയായി റിപ്പോർട്ടുകൾ. യുഎസിലേക്കുള്ള പല വിമാനസർവീസുകളിലും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായിട്ടുണ്ട്.
യുഎസിലേക്കുള്ള സർവീസുകളിൽ എമിറേറ്റ്‌സും, എത്തിഹാദും, ഖത്തർ എയർവേയ്‌സും, എയർ ഇന്ത്യയും കാര്യമായ ഷെഡ്യൂൾ മാറ്റങ്ങൾ നേരിടുന്നുണ്ട്. എല്ലാ യാത്രക്കാരും വിമാനത്തിന്റെ സ്റ്റാറ്റസ് എപ്പോഴും പരിശോധിക്കണമെന്നും അപ്‌ഡേറ്റ് ആയിരക്കണമെന്നും വിമാനകമ്പനികൾ അറിയിച്ചു.
അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പല സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. തെക്കൻ പർവതനിരകൾ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള മേഖലകളിൽ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച, മഴ എന്നിവ റിപ്പോർട്ട് ചെയ്‌തു. ജനസംഖ്യയുടെ പകുതിയിലധികം പേരെ അതിശൈത്യം ബാധിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. റോഡുകളിലെല്ലാം മഞ്ഞുപാളി രൂപപ്പെടുകയും അടിയന്തര സർവീസുകൾപോലും തടസ്സപ്പെടുകയുംചെയ്‌തു.





