ദുബായിൽ തെറ്റായ രോഗനിർണയത്തെ തുടർന്ന് മാസങ്ങളോളം അനാവശ്യ കീമോതെറാപ്പിക്ക് വിധയേനായ ആൾക്ക് തെറ്റായ രോഗനിർണയം നടത്തിയ സ്വകാര്യ മെഡിക്കൽ സെന്റർ 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. തെറ്റായ രോഗനിർണയത്തെ തുടർന്ന് മാസങ്ങളോളം അനാവശ്യ കീമോതെറാപ്പിക്ക് വിധേയനായതിനെ തുടർന്ന് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു.
പരിശോധനയിൽ കാൻസർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്റെ കരിയർ പാളം തെറ്റിച്ചുവെന്നും കടുത്ത മാനസികവും സാമ്പത്തികവുമായ ദുരിതത്തിന് കാരണമായെന്നും പറഞ്ഞുകൊണ്ട് യൂറോപ്യൻ പൗരൻ 5 മില്യൺ ദിർഹമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടർച്ചയായ ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതായി പരാതിപ്പെട്ടാണ് താൻ ആദ്യം ക്ലിനിക്ക് സന്ദർശിച്ചതെന്നും പ്രാഥമിക പരിശോധനകളും സ്കാനുകളും സാധാരണമാണെന്ന് കണക്കാക്കുകയും, സ്വകാര്യ മെഡിക്കൽ സെന്റർ ചുമയ്ക്ക് മരുന്ന് നിർദ്ദേശിക്കുകയും ചെയ്തതായി അദ്ദേഹം കോടതിയെ അറിയിച്ചു.
തുടർചികിത്സയ്ക്കായി അതേ കേന്ദ്രത്തിലേക്ക് മടങ്ങിയ ശേഷം, കൂടുതൽ വിപുലമായ പരിശോധനകൾക്ക് അവർ ഉത്തരവിട്ടു, പിന്നീട് അദ്ദേഹത്തിന് നെഞ്ചിലെ ട്യൂമർ ഉണ്ടെന്ന് അവർ അറിയിച്ചു. തുടർന്ന് ഏഴ് മാസക്കാലം തീവ്രമായ കീമോതെറാപ്പിക്ക് വിധേയനായി.
രോഗനിർണ്ണയം മൂലം ജോലി നഷ്ടപ്പെട്ടു, വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു വസ്തു വിൽക്കുകയും ചെയ്തു. കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞു വിടുകയും, തന്റെ ചികിത്സക്കായി തന്റെ ഭാര്യയും ജോലി ഉപേക്ഷിച്ചുവെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. പിന്നീട് ഒരു പ്രത്യേക ഓങ്കോളജി സെന്ററിൽ നടത്തിയ വിലയിരുത്തലിൽ ആണ് തനിക്ക് ഒരിക്കലും കാൻസർ ബാധിച്ചിട്ടില്ലെന്നും കീമോതെറാപ്പി ആവശ്യമില്ലായിരുന്നുവെന്ന് കണ്ടത്തിയെന്ന് കോടതിയിൽ പറഞ്ഞു.
പിന്നീട് ഒരു റേഡിയോളജിസ്റ്റും ജനറൽ പ്രാക്ടീഷണറും സ്ഥാപിത മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലും, ഇമേജിംഗ് ഫലങ്ങൾ കൃത്യമായി വ്യാഖ്യാനിക്കുന്നതിലും, രോഗിയെ ഒരു സ്പെഷ്യലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിലും പരാജയപ്പെട്ടതായും, ഗുരുതരമായ ഒരു മെഡിക്കൽ പിശക് സംഭവിച്ചതായും ഇദ്ദേഹത്തിന് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധിക്കുകയായിരുന്നു.






