ഫുജൈറ മസാഫിയിൽ ഹെവിട്രക്കിനകത്ത് മലയാളി യുവാവിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി

Malayali youth found dead of suffocation inside heavy truck in Fujairah Masafi

ഫുജൈറ മസാഫിയിൽ ഹെവിട്രക്കിനകത്ത് മലയാളി യുവാവിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വടകര വള്ളിക്കാട് സ്വദേശി അൻസാർ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇദ്ദേഹത്തെ ജോലി ചെയ്യുന്ന ഹെവിട്രക്കിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

തണുപ്പകറ്റാൻ ഹെവിട്രക്കിനകത്ത് ഹീറ്റർ ഇട്ടു കിടന്നുറങ്ങിയതിന് പിന്നാലെ ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഫുജൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!