യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. ചില കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനിടയുണ്ട്. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ, രാത്രിയിലും ബുധനാഴ്ച രാവിലെ വരെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
മിതമായതോ നേരിയതോ ആയ കാറ്റ് വീശാനിടയുണ്ട്. അറേബ്യൻ ഗൾഫിൽ സമുദ്രസ്ഥിതി മിതമായതോ നേരിയതോ ആയിരിക്കുമെന്നും ഒമാൻ കടലിൽ നേരിയതോ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി സമയങ്ങളിൽ മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ടെന്നും എൻസിഎം കൂട്ടിച്ചേർത്തു.






