വാനരവസൂരിക്കെതിരെ (MPOX ) ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്കും പകരാം.
യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രോഗബാധിതർ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും.





