ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സൗദി അറേബ്യയും ആവർത്തിച്ച് വ്യക്തമാക്കി.സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി ഫോണിൽ സംസാരിച്ചതായി സൗദി പ്രസ് ഏജൻസി ഇന്നലെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പരമാധികാരത്തെക്കുറിച്ചുള്ള റിയാദിന്റെ നിലപാട് കിരീടാവകാശി പെഷേഷ്കിയന്‍ ഉറപ്പ് നൽകി, ഇറാനെതിരായ സൈനിക നടപടികൾക്ക് സൗദി വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു.
സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മേഖലയിലുടനീളം സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്ന തരത്തിൽ സംഭാഷണത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പിന്തുണ കിരീടാവകാശി ഊന്നിപ്പറഞ്ഞു.





