യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അൽ ഐനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അൽ ഐനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

 

അൽ ഐൻ : അൽ ഐൻ, അൽ ജിമ്മിയിലുള്ള അൽഐൻ കമ്മ്യുണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജിസിസിയിലെ 269ആമത്തേതും യുഎഇയിലെ 117ആമത്തേയും അൽ ഐനിലെ 19ആമത്തേയും സ്റ്റോറാണ് അൽ ഐൻ അൽ ജിമ്മിയിലേത്. കമ്മ്യൂണിറ്റി സെന്ററിക് റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ് എന്നും ഉപഭോക്താകൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

19,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്‌ടർ ആനന്ദ് എ.വി, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!