റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിൽ മുൻ ക്ലോക്ക് റൗണ്ട്എബൗട്ടിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കാലതാമസം നേരിടേണ്ടിവരുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.
ഷിപ്പ് റൗണ്ട് എബൗട്ട് (ദാവർ അൽ സഫീന) മുതൽ അറ്റകുറ്റപ്പണി മേഖല വരെയാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റ്, ഷിപ്പ് റൗണ്ട്എബൗട്ട്, മുൻ ക്ലോക്ക് റൗണ്ട്എബൗട്ട് ഏരിയ എന്നീ ഏരിയകളിലാണ് കാലതാമസം നേരിടുന്നത്.
നീണ്ട കാലതാമസം ഒഴിവാക്കാൻ പണികൾ പൂർത്തിയാകുന്നതുവരെ ഡ്രൈവർമാരോട് ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സഹകരണത്തിന് റാസൽഖൈമ പോലീസ് നന്ദി പറയുകയും പരിസര പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.





