യുഎഇയിൽ ഇന്ന് ജനുവരി 30 വെള്ളിയാഴ്ച, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരുക്കുമെന്നും രാത്രിയിൽ മൂടൽമഞ്ഞിനും ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് പലയിടങ്ങളിലും താപനില കുറയുമെന്നതിനാൽ താമസക്കാർക്ക് സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം.
കടലിനു മുകളിൽ വടക്കുപടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്, മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ എത്തും.അറേബ്യൻ ഗൾഫിൽ കടൽ ചിലപ്പോഴൊക്കെ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും.






