2026 ലെ ദുബായ് മാരത്തണിൽ പങ്കെടുക്കുന്നവരെയും കാണികളെയും ഉൾക്കൊള്ളുന്നതിനായി ഫെബ്രുവരി 1 ഞായറാഴ്ച മെട്രോ സർവീസുകൾ പുലർച്ചെ 5 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
സാധാരണ ഷെഡ്യൂളുകൾ പ്രകാരം, ഞായറാഴ്ചകളിൽ ദുബായ് മെട്രോ സേവനങ്ങൾ രാവിലെ 8 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെയാണ് പ്രവർത്തിക്കാറുള്ളത്.






