മഴയുള്ള സമയത്ത് റോഡിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ : ഷാർജയിൽ 8 കാറുകൾ പിടിച്ചെടുത്ത് ഷാർജ പോലീസ്

Sharjah Police seize 8 cars in Sharjah for dangerous driving during rainy season

ഷാർജ: കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ ഷാർജയിലെ പൊതുനിരത്തുകളിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ എട്ട് വാഹനങ്ങൾ ഷാർജ പോലീസ് പിടിച്ചെടുത്തു. സ്വന്തം ജീവൻ അപകടത്തിലാക്കി മറ്റ് വാഹനമോടിക്കുന്നവരുടെ സുരക്ഷയും അപകടത്തിലാക്കിയായിരുന്നു ഈ വാഹനങ്ങൾ.

ഫെഡറൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാർജ പോലീസിന്റെ ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.

പ്രതികൂല കാലാവസ്ഥയിൽ ഇത്തരം അശ്രദ്ധമായ പെരുമാറ്റം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, പൊതു സുരക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽ കേ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!