യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരം ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ (3.8 ട്രില്യൺ ദിർഹം) കവിഞ്ഞതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംഇന്ന് ജനുവരി 31 ശനിയാഴ്ച ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ എണ്ണയിതര കയറ്റുമതി 813 ബില്യൺ ദിർഹം കവിഞ്ഞതായും മുൻ വർഷത്തെ അപേക്ഷിച്ച് 45 ശതമാനം അസാധാരണ വളർച്ചയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
“മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച ലക്ഷ്യങ്ങളായിരുന്നു ഈ കണക്കുകൾ, 2031 ആകുമ്പോഴേക്കും കൈവരിക്കേണ്ടതായിരുന്നു. അവയിൽ 95 ശതമാനവും അഞ്ച് വർഷം മുമ്പേ ഞങ്ങൾ നേടിയെടുത്തു,” ഷെയ്ഖ് മുഹമ്മദ് എക്സ് പോസ്റ്റിൽ കുറിച്ചു.





