ദുബായിലുടനീളമുള്ള നിരവധി റോഡുകൾ നാളെ ഫെബ്രുവരി 1 ഞായറാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി
ഓട്ടക്കാരുടെ സുരക്ഷയും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി ദുബായ് മാരത്തണിന്റെ സുഗമമായ നടത്തിപ്പിനായി റോഡുകൾ അടയ്ക്കുന്നുണ്ടെന്നും ഓട്ടമത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെഅടച്ചിടൽ ആരംഭിക്കുമെന്നും ആർടിഎ അറിയിച്ചു.
പുലർച്ചെ ഒരു മണി മുതൽ ഉമ്മു സുഖീം സ്ട്രീറ്റിനും അൽ തൊവിമ സ്ട്രീറ്റിനും ഇടയിലുള്ള അബ്ദുല്ല ഒമ്രാൻ തര്യം സ്ട്രീറ്റ് അടച്ചിടും. അതേസമയം, പുലർച്ചെ 4.45 മുതൽ ജുമൈറ സ്ട്രീറ്റും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റും ഭാഗികമായി അടച്ചിടും, പ്രത്യേകിച്ച് അൽ മെഹമൽ സ്ട്രീറ്റ് ഇന്റർസെക്ഷനും ദുബായ് ഇന്റർനെറ്റ് സിറ്റി ഇന്റർസെക്ഷനും ഇടയിൽ.






