ഡോ. സിജെ റോയ് യുടെ സംസ്‌കാരം ഇന്ന് വൈകീട്ട്

Dr. Roy CJ's funeral today

ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ബെന്നര്‍ഘട്ടയിലെ ഡോ റോയ് സി ജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാണ് ഡോ ജോയ് സി ജെയുടെ സംസ്‌കാരം നടക്കുക. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും. വിദേശത്ത് റോയ്‌യുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!