അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ ഫെബ്രുവരി 9 മുതൽ പുതിയ വേഗപരിധികൾ

New speed limits on three major roads in Abu Dhabi from February 9

അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ ഫെബ്രുവരി 9 മുതൽ പുതിയ വേഗപരിധികൾ നിലവിൽ വരുമെന്ന് അബുദാബി ഗതാഗത അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് അബുദാബി–അൽ ഐൻ റോഡ് (E22) — അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള ഇരു ദിശകളിലുമുള്ള പരമാവധി വേഗത പരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള ഇരു ദിശകളിലുമുള്ള വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറയ്ക്കും.

ഇരു ദിശകളിലേക്കുമുള്ള അൽ റൗദ റോഡ് (E30) മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്

റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമാവധി വേഗത പരിധി കുറയ്ക്കുന്നതെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി പറഞ്ഞു. ഡ്രൈവർമാർ സ്വന്തം താൽപ്പര്യങ്ങൾക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി പുതുക്കിയ പരിധികൾ പാലിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!