റമദാൻ മാസത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ദുബായിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനുള്ള പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി. എമിറേറ്റിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പാണ് പെർമിറ്റുകൾ നൽകുന്നത്. റമദാൻ മാസത്തിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായകരമാകുന്നതിനാണ് അനുമതികൾ നേരത്തെ തന്നെ നൽകുന്നത്.
റമദാൻ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനൊപ്പം, എമിറേറ്റിലെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അനുമതി നൽകിവരുന്ന തെന്ന് അധികൃതർ വ്യക്തമാക്കി.






