അമേരിക്കയുമായി ആണവ കരാറിൽ ഏർപ്പെടാൻ ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ഡൊണാൾഡ് ട്രംപ്.

Donald Trump has increased pressure on Iran to enter into a nuclear deal with the United States.

അമേരിക്കയുമായി ആണവ കരാറിൽ ഏർപ്പെടാൻ ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇറാൻ “പ്രത്യാഘാതങ്ങൾ” അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒമാനിലെ മസ്കറ്റിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

“ഇറാനെ കുറിച്ച് വളരെ നല്ല ചർച്ചകൾ നടന്നു. ഇറാൻ ഒരു കരാറിനായി വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു. പുതിയ കരാർ കഴിഞ്ഞ തവണത്തേക്കാൾ വ്യത്യസ്തമായിരിക്കും. ഒരു വലിയ കപ്പൽപ്പട ഇറാൻറെ ദിശയിലേക്ക് പോകുന്നുണ്ട്, അത് ഉടൻ അവിടെയെത്തും. അത് എങ്ങനെ പ്രവർത്തിക്കുമെന്ന് നമുക്ക് നോക്കാം,” മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡൻ്റ് ട്രംപ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!