30-ാം സീസൺ നടന്നുകൊണ്ടിരിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിലെ പുണ്യ റമദാൻ മാസത്തിലെ സമയക്രമം പ്രഖ്യാപിച്ചു.
ഇതനുസരിച്ച് റമദാൻ മാസത്തിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെയും, വ്യാഴാഴ്ച മുതൽ ശനി വരെയുള്ള വാരാന്ത്യങ്ങളിൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 2 മണി വരെയും ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും.
മദാൻ മാസത്തിൽ പരമ്പരാഗത തിളങ്ങുന്ന വിളക്കുകൾ, ചന്ദ്രക്കലകൾ, ഊഷ്മളമായ ആംബിയന്റ് ലൈറ്റിംഗ്, ഫോട്ടോയ്ക്ക് അനുയോജ്യമായ ഇൻസ്റ്റാളേഷനുകൾ എന്നിവയാൽ ഗ്ലോബൽ വില്ലേജ് അലങ്കരിക്കപ്പെടും.





