രുദ്രാക്ഷം ഒരു വിസ്മയാനുഭവമാണെന്ന് അത് ഉപയോഗിക്കുന്നവരൊക്കെയും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ്.
എന്നാൽ ഇതുവരെ ഉപയോഗിക്കാത്തവർക്കും ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക്കും അതേപ്പറ്റിയുള്ള വിശ്വാസഗോഗ്യമായ വസ്തുതകളറിയാൻ എപ്പോഴും താത്പര്യമുണ്ടുതാനും. പ്രവാസി മലയാളികളിൽ പലരും ഈ ഗണത്തിൽ പെടുന്നവരാണ്. അവർക്കായി ഒരു സുവർണ്ണാവസരം കൈവന്നിരിക്കുന്നു.
ദുബായിൽ ബുർജുമാന്‍ സെന്ററിനു സമീപമുള്ള യു ഡബ്ലിയൂ മാളിൽ പ്രവർത്തിക്കുന്ന മൂൺ ജ്വല്ലറി ശിവരാത്രി പ്രമാണിച്ച് ആരംഭിച്ച രുദ്രാക്ഷ മഹോത്സവത്തിലാണ് ഈ അവസരം ഒരുങ്ങിനില്ക്കുന്നത്.
രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാം, ഏതു തരമാണ് ധരിക്കേണ്ടത്,ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്, ശരിയായ രുദ്രാക്ഷമേത്, വ്യാജനേത് എന്നൊക്കെ എങ്ങനെ തിരിച്ചറിയാനാകും തുടങ്ങിയ സംശയങ്ങളൊക്കെയും ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരിൽ സാധാരണയായി കണ്ടുവരാറുണ്ട്.
ഈ കാര്യങ്ങളിലെല്ലാം ശാസ്ത്രീയ പിൻബലത്തോടെയുള്ള അവബോധം ആൾസ്ട്രോളറുടെ സഹായത്തോടെ ഇവിടെനിന്ന് നിങ്ങൾക്ക് ആർജ്ജിക്കാൻ
കഴിയുമെന്ന് മൂൺ ജ്വല്ലറി വക്താക്കൾ ഉറപ്പുനൽകുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി യുഎഇ യില്‍ ഒർജിനൽ രുദ്രാക്ഷം നേപ്പാളിൽ നിന്നുള്ള തങ്ങളുടെ സ്വന്തം ഫാമിൽനിന്ന് എത്തിച്ചു നൽകി വിശ്വാസമാർജ്ജിച്ച മൂൺ ജ്വല്ലറി ഗ്രൂപ്പ് ദുബായിൽ ഒരുക്കുന്ന എക്സിബിഷന്‍ അതിനാൽത്തന്നെ ജനപ്രിയമായിക്കഴിഞ്ഞു.ഫെബ്രുവരി ഏഴിന് ആരംഭിച്ച രുദ്രാക്ഷ മഹോത്സവം പതിമൂന്നിന് അവസാനിക്കും. ഇപ്പോൾ 59 ദിർഹമിന് രുദ്രാക്ഷം നൽകുന്നൊരു ഓഫറും നിലവിലുണ്ട്.സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രുദ്രാക്ഷം ലഭ്യമാണ്. ഒരു മുഖം മുതല്‍ പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ എക്സിബിഷനിൽ അണിനിരത്തിയിട്ടുണ്ട്;അതും പശുപതിനാഥ് ക്ഷേത്രത്തിൽ പൂജിച്ചവ.
ശിവന്റെ അശ്രുകണത്തിൽ നിന്ന് ഉത്ഭവിച്ചത് എന്നൊരു വിശ്വാസം രുദ്രാക്ഷത്തെ സംബന്ധിച്ചു നിലനിൽക്കുന്നതിനാൽ
ഇത് വാങ്ങുന്നതിന് ‘ഒരു ശിവരാത്രിസന്ദർഭം’ അനുയോജ്യമാണെന്നു കണ്ടാണ് തങ്ങൾ എക്സിബിഷന് ഈ സീസൺ തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു .
മൂൺ ജ്വലറിയുടെ ഈ രുദ്രാക്ഷമഹോത്സവം ഷാർജയിലും ഒരുങ്ങുന്നുണ്ട്. ഫെബ്രുവരി 13 മുതല്‍ 15 വരെ സഫാരി മാളിലാണ് ഇത് നടക്കുക.
ഈ അപൂർവ്വാവസരം പ്രയോജനപ്പെടുത്താൻ മൂൺ ജ്വല്ലറി നിങ്ങളെ ആഹ്വാനം ചെയ്യുന്നു.






