ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

Dr. Zubair Medammal's book on plants launched in Sharjah

ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു. പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോക്ടർ. സുബൈർ മേടമ്മലിന്റെ പുസ്തകമാണ് ഇന്നലെ ഷാർജ യിൽ പ്രകാശനം ചെയ്യപ്പെട്ടത്.

യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് ഇത്. ഷാര്‍ജ ബെയ്ത് അല്‍ നബൂദയിലാണ് പ്രകാശന ചടങ്ങ് നടന്നത്. നാട്ടുചികില്‍സയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കണ്ടുവരുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പുസ്തകം ഏറെ അപൂര്‍വ്വതകളുള്ളതാണ്. രാജ്യത്ത് കണ്ടുവരുന്ന നൂറിലേറെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനമാണ് ഡോ.സുബൈര്‍ മേടമ്മല്‍ നടത്തിയിട്ടുള്ളത്. ഇത്തരം സസ്യങ്ങളുടെ ഔഷധഗുണം, ചികില്‍സാ രംഗത്തെ പ്രാധാന്യം, പാരിസ്ഥിതികമായ പ്രസക്തി തുടങ്ങി ഒട്ടേറെ മേഖലകളെ കുറിച്ച് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. സാധാരണക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ സഹായകമാകുന്ന രീതിയിലാണ് പുസ്തകം രചിച്ചിട്ടുള്ളത്.

അറബികളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധേയനായ ഡോ.സുബൈര്‍ മേടമ്മല്‍, ഫാല്‍ക്കണ്‍ ഗവേഷണത്തില്‍ ഡോക്‌റേറ്റ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ്. യു.എ.ഇ,സൗദി അറേബ്യ,ഖത്തര്‍,കുവൈറ്റ്,ബഹ്‌റൈന്‍,ഒമാന്‍. ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ആറ് വര്‍ഷം നീണ്ട തുടര്‍ച്ചയായ ഗവേഷണമാണ് അദ്ദേഹം ഫാല്‍ക്കണുകളെ കുറിച്ച് നടത്തിയത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോ.സുബൈര്‍, സര്‍വകലാശാല ആസ്ഥാനമായ അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്. ജര്‍മനിയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫാല്‍ക്കണ്‍ ആശുപത്രികളിലും ഫാല്‍ക്കണ്‍ പ്രജനന കേന്ദ്രങ്ങളിലും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കിയിരുന്നു.

ആറ് ഭൂഖണ്ഡങ്ങളിലായി നാല്‍തോളം രാജ്യങ്ങളില്‍ അന്തര്‍ദേശീയ പ്രബന്ധങ്ങളും ക്ലാസുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി പുരസ്‌കാരങ്ങളും ഡോ.സുബൈര്‍ മേടമ്മലിന് ലഭിച്ചിട്ടുണ്ട്.ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിന്റെ രക്ഷധികാരിയായ ഷാർജ സുൽത്താന്റെ അതിഥി ആയാണ് ഡോ. സുബൈർ മേടമ്മൽ ഷാർജയിൽ എത്തിയത്.

Dr. ZUBAIR MEDAMMAL
WhatsApp. No. +91 9447513478
UAE No. +971506462405

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!