യുഎഇയിൽ ഇന്ന് ഫെബ്രുവരി 11 ബുധനാഴ്ച രാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെ തുടർന്ന്നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ചുവപ്പും മഞ്ഞയും അലേർട്ടുകൾ പുറപ്പെടുവിച്ചു, രാവിലെ 10 മണി വരെ അലേർട്ടുകൾ നിലനിൽക്കുമെന്നും NCM അറിയിച്ചു.
മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്ട്രോണിക് സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധികൾ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.





