ഹൃദയാഘാതം : മലപ്പുറം സ്വദേശി യുവാവ് റാസൽഖൈമയിൽ മരിച്ചു

Heart attack_ Malappuram native dies in Ras Al Khaimah

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി യുവാവ് റാസൽഖൈമയിൽ മരിച്ചു.
തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിൻ്റെ മകൻ മുഹമ്മദ് മുസ്‌തഫ (31) ആണ് ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് റാക് സെയ്‌ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദുബായ് കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചൻ്റെസറായി ജോലി ചെയ്തു വരികയായിരുന്നു.

ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ഒരു ആൺകുട്ടിയുണ്ട്. മാതാവ്: സക്കീന, സഹോദരങ്ങൾ: മുക്‌താർ (ദുബായ്), മുഫീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!