സൂര്യാസ്തമയത്തെയും ദൈനംദിന വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെയും അടയാളപ്പെടുത്തുന്ന റമദാൻ ആചാരമായ പരമ്പരാഗത ഇഫ്താർ പീരങ്കി വെടിക്കെട്ടിനുള്ള സ്ഥലങ്ങൾ ദുബായ് പോലീസ് പ്രഖ്യാപിച്ചു. ഇഫ്താർ പീരങ്കി പൊട്ടിയാൽ പിന്നെ നോമ്പുതുറക്കാൻ സമയമായി എന്നാണ് മനസിലാക്കേണ്ടത്. ഇപ്പോഴും ഈ പാരമ്പര്യം മുടങ്ങാതെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.
ഇത്തവണ പ്രധാന പീരങ്കി സൈറ്റ് ആയി വന്നിട്ടുള്ളത് എക്സ്പോ സിറ്റി ദുബായ് ആണ്,
വിഡ ക്രീക്ക് ഹാർബർ ഹോട്ടൽ (Vida Creek Harbour Hotel), ജുമൈറ ബീച്ച് റെസിഡൻസ് (JBR), ഫെസ്റ്റിവൽ സിറ്റി, ബുർജ് ഖലീഫ എന്നിങ്ങനെ പോകുന്നു പീരങ്കി സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ.
ദുബായിൽ എമിറേറ്റ്സ് എയർലൈൻ, ദുബായ് എയർപോർട്ട്സ്, ദാർ അൽ ബെർ തുടങ്ങിയ പങ്കാളികൾ പിന്തുണയ്ക്കുന്ന മറ്റ് പ്രധാന സൈറ്റുകളുമുണ്ട്.
2026 ൽ ആദ്യമായി, ബാബ് അൽ ഷംസ് ഹോട്ടൽ,മെയ്ദാൻ ഹോട്ടൽ,
അറ്റ്ലാന്റിസ് ഹോട്ടൽ, ഗ്ലോബൽ വില്ലേജ് എന്നിങ്ങനെ 11 കമ്മ്യൂണിറ്റി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടി മൊബൈൽ പീരങ്കി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ റമദാൻ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്റെ മണിക്കൂറുകളുടെ അവസാനവും മഗ്രിബ് പ്രാർത്ഥനയ്ക്കുമായി കാത്തിരിക്കുമ്പോൾ അതിന്റെ വെടിയൊച്ചയുടെ മുഴക്കം സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്റെ ആകാശത്ത് ഇഫ്താർ പീരങ്കി മുഴങ്ങുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, മറിച്ച് ഒരു വിപുലമായ ചരിത്രത്തിന്റെ പ്രതിധ്വനിയും കൂടിയാണ്.





