ദുബായിൽ ഭിക്ഷാടനം നടത്തി അറസ്റ്റിലായ ആൾക്ക് 3 ആഡംബര കാറുകൾ : മറ്റൊരാളുടെ കൈവശം 25,000 ദിർഹവും

ദുബായ്: ദുബായിൽ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിലായ ഒരാൾക്ക് മൂന്ന് ആഡംബര കാറുകൾ ഉണ്ടെന്ന് കണ്ടെത്തിയതായും മറ്റൊരു ഭിക്ഷാടകന്റെ പക്കൽ നിന്നും പായയിൽ ഒളിപ്പിച്ച രീതിയിൽ 25,000 ദിർഹത്തോളം പിടിച്ചെടുത്തതായും ദുബായ് പോലീസ് ഇന്ന് വ്യാഴാഴ്ച വെളിപ്പെടുത്തി.

ചില ഭിക്ഷാടകർ വലിയ തുക സമ്പാദിക്കുന്നതിനായി പൊതുജനങ്ങളുടെ സഹതാപം എങ്ങനെ മുതലെടുക്കുന്നുവെന്ന് ഈ കേസുകളിലൂടെ എടുത്തുകാണിക്കുന്നതായി സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.

മൂന്ന് ആഡംബര കാറുകൾ കൈവശം വെച്ചിട്ടും ഭിക്ഷാടനം നടത്തി പിടിക്കപ്പെട്ട ഒരു സ്വദേശിയുടെ അറസ്റ്റ് ഏറ്റവും ഞെട്ടിക്കുന്ന കേസുകളിലൊന്നിൽ ഒന്നാണെന്ന് ദുബായ് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!