ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ രണ്ടരവയസ്സുകാരൻ മരിച്ചു, മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്, കാർ തട്ടിയാണ് മരണം. തലാൽ ഗ്രൂപ്പിന് കിഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് ഷറഫുദ്ദിൻ.
പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്‌ച ദുബായിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.






