വാണിമേൽ പ്രവാസി മലയാളികളുടെ സഹായത്തോടെ നാട്ടിൽ മാതൃകാപരമായ ക്യാമ്പ് നടത്തുന്നു

Vanimel is organizing a model camp in the country with the help of expatriate Malayalis.

വാണിമേൽ മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമായി ബ്രദേഴ്സ് വാണിമേൽ, വടകര തണലിന്റെ സഹകരണത്തോടെ സ്ഥാപിച്ച ബ്രദേഴ്സ് – തണൽ ഡയാലിസിസ് സെൻ്റർ 2026 ഫെബ്രുവരി 15-ന് നാടിന് സമർപ്പിക്കുകയാണ്. സെൻ്ററിന്റെ ഉദ്ഘാടനം വൈകുന്നേരം 4.00 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ചടങ്ങിൽഷാഫി പറമ്പിൽ എം.പി, ഇ.കെ. വിജയൻ എം.എൽ.എ, ടി. പ്രദീപ് കുമാർ (പ്രസിഡൻ്റ് വാണിമേൽ ഗ്രാമ പഞ്ചായത്ത്) കെ.കെ നവാസ് (വൈസ് പ്രസിഡൻ്റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്), ഡോ. ഇദ് രീസ് വി (തണൽ) എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലെ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്നതാണ്. പ്രദേശത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുൾപ്പെടെ എല്ലാ വൃക്ക രോഗികൾക്കും സൗജന്യവും നിലവാരമുള്ളതുമായ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സമാഹരണത്തിനായി ഫെബ്രുവരി 14 ശനിയാഴ്ച 3 മണി മുതൽ രാത്രി 10 മണിവരെ നാട്ടുകാർക്കായി ചായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

ബ്രദേഴ്സ് വാണിമേൽ എന്ന ക്ലബ്ബിൻ്റെ കീഴിൽ ആരംഭിക്കുന്ന ബ്രദേഴ്സ് സെൻ്ററിൻ്റെ ആദ്യ സംരംഭമാണ് ഡയാലിസിസ് സെൻ്റർ പത്ത് മെഷീനുകൾ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ പൂർത്തിയായിട്ടുള്ളത്. ശിഫ ബ്രദേഴ്സ് പാലിയേറ്റീവ് സെൻ്ററും ഇതോടൊപ്പം നാടിന്ന് സമർപ്പിക്കും.
ഫിസിയോതെറാപ്പി യൂണിറ്റ്, ഏർളി ഇൻ്റർവെൻഷൻ സെൻ്റർ, അത്യാധുനിക സൗകര്യങ്ങളുള്ള കളിക്കളം, റഫറൻസ് ലൈബ്രറി തുടങ്ങിയവയും ബ്രദേഴ്സ് സെൻ്ററിൽ തയ്യാറാക്കുന്നുണ്ട്. ഭൂമിവാതുക്കൽ ടൗണിനോട് ചേർന്ന് ഒരു ഏക്കർ സ്ഥലം വാങ്ങിയാണ് ഈ പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്.
പത്രസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പി.പി അമ്മദ്, കൺവീനർ പി ഷൗക്കത്തലി, പ്രചരണ വിഭാഗം ചെയർമാൻ എം.എ വാണിമേൽ, പ്രചരണ വിഭാഗം കൺവീനർ അസീസ് വി. ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് എസ് മുഹമ്മദ്, ബ്രദേഴ്സ് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗംഎം.പി ആസാദ് (അസി. കമ്മീഷണർകൂത്തുപറമ്പ്) തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!