റമദാൻ മാസത്തിന് മുന്നോടിയായി ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ യു.എ.ഇയിൽനിന്ന് സ ഹായക്കപ്പൽ പുറപ്പെട്ടു. ‘ഉമ്മുൽ ഇമാറാത്ത് എന്നുപേരിട്ട സഹായക്കപ്പൽ യു.എ.ഇയുടെ തുടർച്ചയാ യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോയത്.
വിവിധ എമിറേറ്റുകളിൽനിന്നുള്ള 16 ജീവ കാരുണ്യ സംഘടനകൾ ചേർന്ന് 7,300 ടണ്ണിലധികം സഹായ സാധനങ്ങളാണ് കപ്പലിൽ സജ്ജമാക്കിയ ത്. ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പ്രധാന മായും ഉൾപ്പെടുത്തിയത്.






