ദുബായ് മറീനയിൽ മൊബൈൽ സിഗ്നലുകൾ ചോർത്തി പണം തട്ടിയെടുക്കുന്ന സങ്കീർണ്ണമായ തട്ടിപ്പ് പദ്ധതി നടത്തിയതിന് ദുബായ് ക്രിമിനൽ കോടതി മൂന്ന് ഏഷ്യൻ പുരുഷന്മാർക്ക് ആറ് മാസം വീതം തടവ് ശിക്ഷയും ശേഷം നാടുകടത്താനും വിധിച്ചു.
കോടതി രേഖകൾ പ്രകാരം, സംഘം യുഎഇയിലേക്ക് സിഗ്നൽ-ജാമിംഗ്, ഐടി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് നിയമാനുസൃത മൊബൈൽ ഫ്രീക്വൻസികൾ തടയുകയും അതേ ചാനലിൽ സമാന്തരവും വഞ്ചനാപരവുമായ നെറ്റ്വർക്ക് പ്രക്ഷേപണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു. സമീപത്ത് മൊബൈൽ ഉള്ള ആർക്കും അറിയാതെ തന്നെ സിഗ്നലുമായി കണക്റ്റുചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഒരിക്കൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ, ആളുകൾക്ക് ബാങ്കുകളിൽ നിന്നും ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും വരുന്നതായി തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. ബോധ്യപ്പെടുത്തുന്ന ഭാഷയും ലോഗോകളും സഹിതമുള്ള എസ്എംഎസ് അലേർട്ടുകളിൽ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്ത മൊബൈൽ ചെയ്യാൻ ഹാക്ക് ലിങ്കുകളും ഉണ്ടായിരുന്നു. പിന്നീട് ആ വിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പതിവ് രീതി .
ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു, ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചു. കേസിൽ ഉൾപ്പെട്ട കുറച്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.





