ഷാർജ ലൈറ്റ് ഫെസ്റ്റിവൽ പരിപാടികളുടെ ഭാഗമായി മാരത്തൺ നടക്കുന്നതിനാൽ, ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ രാത്രി 10 മണി വരെ യൂണിവേഴ്സിറ്റി സിറ്റിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കാനും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്




