യുഎഇയുടെ ചരിത്രം പകർത്തിയ വിഖ്യാത റോയൽ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു.

Famous royal photographer Ramesh Shukla, who captured whose history, has passed away.

യുഎഇയുടെ രൂപീകരണ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും 1971 ഡിസംബർ രണ്ടിന് എമിറേറ്റുകളിലെ ഭരണാധികാരികൾ യൂണിയൻ കരാറിൽ ഒപ്പുവച്ച ചരിത്ര നിമിഷം ഫ്രെയിമിലാക്കിയ വിഖ്യാത റോയൽ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (87) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഞായറാഴ്ചയായിരുന്നു അന്ത്യം.  രമേഷ് ശുക്ല പകർത്തിയ ഈ ചിത്രമാണ് പിൽക്കാലത്ത് സ്പിരിറ്റ് ഓഫ് ദ് യൂണിയൻ എന്ന പേരിൽ യുഎഇയുടെ ഔദ്യോഗിക ലോഗോയായി മാറിയത്.

യുഎഇയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാൻ യുഎഇയുടെ സാംസ്‌കാരിക ചരിത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഗോൾഡൻ വിസ നൽകി ആദരിച്ച ആദ്യത്തെ വിദേശികളിൽ ഒരാളായിരുന്നു രമേഷ് ശുക്ല.

യുഎഇ രൂപീകരണ കരാറിൽ ഒപ്പുവയ്ക്കുന്ന ചിത്രം യുഎഇയുടെ പാസ്പോർട്ടിലും കറൻസി നോട്ടുകളിലും സ്‌റ്റാംപുകളിലും ഇടംപിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മെട്രോ സ്‌റ്റേഷനുകളിലും ഇത്തിഹാദ് മ്യൂസിയത്തിലും സ്‌ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇ രാഷ്ട്ര രൂപീകരണത്തിന് മുൻപും ശേഷവും രമേഷ് പകർത്തിയ ചിത്രങ്ങൾ ചരിത്രം പറയുന്നവയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!