റമദാൻ മാസത്തിൽ ദുബായിലെ ടോൾ നിരക്കിലും സമയങ്ങളിലും മാറ്റങ്ങൾ

Changes to Dubai toll rates and times during Ramadan

റമദാൻ മാസത്തിൽ ദുബായിലെ സാലിക്ക് ടോൾ നിരക്കിലും സമയങ്ങളിലും മാറ്റങ്ങൾ വരുത്തിയതായി അധികൃതർ അറിയിച്ചു.

ഇതനുസരിച്ച് റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ തിരക്കുള്ള സമയങ്ങളായ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ 6 ദിർഹമായിരിക്കും ടോൾ ഫീസ്.

തിരക്കില്ലാത്ത സമയങ്ങളായ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 2 മണി വരെയും 4 ദിർഹമായിരിക്കും ടോൾ ഫീസ്.

പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ ടോൾ ഫീസ് സൗജന്യമായിരിക്കും.

ഞായറാഴ്ചകളിലും, പൊതു അവധി ദിവസങ്ങളിലും തിരക്കുള്ള സമയങ്ങളായ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ 4 ദിർഹമായിരിക്കും ടോൾ ഫീസ്.

തിരക്കില്ലാത്ത സമയങ്ങളായ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 2 മണി വരെയും 4 ദിർഹമായിരിക്കും ടോൾ ഫീസ്. പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ ടോൾ ഫീസ് സൗജന്യമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!