ദുബായിൽ അൽ റൊവയ്യ സ്ട്രീറ്റ് പദ്ധതി പൂർത്തിയാക്കിയതായി ദുബായ് ആർടിഎ

Dubai RTA announces completion of Al Rawaiya Street project in Dubai

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി അൽ റൊവയ്യ സ്ട്രീറ്റ് പദ്ധതി ദുബായ് റോഡ്‌സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കി.

3.5 കിലോമീറ്റർ നീളമുള്ള പാതയാണിത്. എമിറേറ്റിലെ പ്രധാന അടിസ്ഥാന വികസനസൗകര്യ പദ്ധതിയാണ് അൽ റൊവയ്യ സ്ട്രീറ്റ് പദ്ധതി. ഈ പദ്ധതിയിലൂടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ദുബായ് സിലിക്കൺ ഒയാസിസിനുസമീപത്തെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.

കൂടാതെ നാദ് ഹെസ്സ റെസിഡൻഷ്യൽ ഏരിയ, ദുബായ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, വാർസൻ എന്നിവയുമായി ഇടറോഡുകളിലൂടെ ബന്ധിപ്പിക്കുന്നു. കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായും ബന്ധിപ്പിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!