വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള എയര്‍ ടാക്സി, കാര്‍ഗോ സേവനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനായി ഷാര്‍ജയില്‍ സാധ്യത പഠനം നടത്താന്‍ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്കി. വ്യോമയാന രംഗത്ത് മേഖലയിലെ പ്രധാന കേന്ദ്രമായി ഷാര്‍ജയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഷാര്‍ജ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഭാവി സാങ്കേതികവിദ്യകളും സുസ്ഥിര ഗതാഗത സംവിധാനങ്ങളും പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനും നൂതന ഗതാഗത പശ്ചാത്തലം വികസിപ്പിക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു.






