റമദാൻ പ്രമാണിച്ച് ദുബായിലെ കറക്ഷണൽ, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്ന് 1,856 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരി എന്ന നിലയിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,
ഉത്തരവിട്ടു.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഷാർജയിലെ 738 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു.
തടവുകാരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിൽ സ്വയം പുനഃസംഘടിപ്പിക്കാനുമുള്ള അവസരം നൽകാനുമുള്ള ദുബായ്, ഷാർജ ഭരണാധികാരികളുടെ താൽപ്പര്യമാണ് ഈ ഉത്തരവ് പ്രതിഫലിപ്പിക്കുന്നത്.






