റമദാനിൽ അജ്മാനിലെ പാ​ര്‍ക്കി​ങ്​ സ​മ​യം അറിയാം

Know the parking times in Ajman during Ramadan

റമദാൻ മാസത്തോടനുബന്ധിച്ച് അജ്മാനിലെ വാഹനങ്ങളുടെ പാർക്കിങ് സമയങ്ങൾ അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും പൊതു അവധിദിനങ്ങളും ഒഴികെ ആഴ്‌ചയിലെ എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് സമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

ഇതനുസരിച്ച് പെയ്ഡ് പാർക്കിങ് സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, രാത്രി 9 മണി മുതൽ 12 മണി വരെയുമായിരിക്കും. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

റമദാനിലെ പ്രത്യേക സമയക്രമം പരിഗണിച്ചാണ് പുതിയ പാർക്കിങ് ക്രമീകരണം നടപ്പിലാക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!