റമദാൻ മാസത്തോടനുബന്ധിച്ച് അജ്മാനിലെ വാഹനങ്ങളുടെ പാർക്കിങ് സമയങ്ങൾ അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും പൊതു അവധിദിനങ്ങളും ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് സമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ഇതനുസരിച്ച് പെയ്ഡ് പാർക്കിങ് സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, രാത്രി 9 മണി മുതൽ 12 മണി വരെയുമായിരിക്കും. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
റമദാനിലെ പ്രത്യേക സമയക്രമം പരിഗണിച്ചാണ് പുതിയ പാർക്കിങ് ക്രമീകരണം നടപ്പിലാക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.






