മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക : ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

List of most influential overseas Indians in the Middle East_ Lulu Group's MA Yusuf Ali tops the list

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമതെത്തി.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാ​ഗസിനായ മിഡിൽ ഈസ്റ്റ് എന്റർപ്രണറാണ് ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കിയത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് എം.എ യൂസഫലിയുടെ ലുലു ​ഗ്രൂപ്പ് നൽകിയ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാ​ഗൻസിൻ അഭിപ്രായപ്പെട്ടു.
പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്.

ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബേങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവരും ആദ്യ അഞ്ചിൽ ഇടം നേടിയിട്ടുണ്ട്.

മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രം​ഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമ​ഗ്രവികസനത്തിന് വേ​ഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് എന്റർപ്രണർ അഭിപ്രായപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!